ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ‘ഈ.മ.യൗ’ വിതരണാവകാശം ഏറ്റെടുത്ത് ആഷിഖ് അബു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പപ്പായ ഫിലിംസ് ചിത്രം ഏറ്റെടുത്ത വിവരം ആഷിഖ് അറിയിച്ചത്. ആഷിഖ്ന്റെ പോസ്റ്റ് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവെച്ചിട്ടുമുണ്ട്.
അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ‘ഈ.മ.യൗ’ മെയ് നാലിന് തീയേറ്ററുകളിലെത്തും. സമുദ്ര തീരനഗരമായ കൊച്ചിയിലൂടെ കടന്നുപോയ പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് അധിനിവേശങ്ങള്‍ ശേഷിപ്പിച്ച സാംസ്കാരികമായ അടിമണ്ണില്‍ നിന്നു ഊറിക്കൂടിയതാണ് ‘ഈമയൗ’വിന്റെ സിനിമയുടെ പ്രമേയപരിസരം. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘ഈ.മ. യൗ’.
കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ അവാര്‍ഡ് നേടിയ പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്നു. ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് നിര്‍മാണം.
പൗളി വിത്സന്, വിനായകന്, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് തീര്‍ത്തത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍.