അനൂപ് മേനോന് ചിത്രം എന്റെ മെഴുതിരി അത്താഴങ്ങളുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 27ന് തിയേറ്ററുകളിലെത്തും. 999 എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മിക്കുന്നത്.
അനൂപ് മേനോന് തിരക്കഥ രചിച്ച് സൂരജ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് അനൂപ് മേനോന് ഒരു സിനിമയ്ക്കായി തിരക്കഥ രചിക്കുന്നത്.
ചിത്രത്തില്‍ അനൂപ് മേനോനും മിയയുമാണ് കേന്ദ്രകഥാപാത്രങ്ങളായി വേഷമിടുന്നത്.പുതുമുഖം ഹന്ന, ദിലീഷ് പോത്തന്, അലന്‍സിയര്‍, ബൈജു എന്നിവര്‍ക്കൊപ്പം സംവിധായകന് ലാല്‍ ജോസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ പാചകക്കാരന്റ വേഷത്തിലാണ് അനൂപ് മേനോന് എത്തുന്നത്.
എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ദുല്‍ഖര്‍ സല്മാന് പുറത്തിറക്കിയത്.