Don't Miss

ഓർമ്മകളിൽ പഴമയുടെ ഗന്ധം ചാലിച്ച് വ്യത്യസ്ഥമായ ഒരു നോവൽ “എരിഞ്ഞടങ്ങും മുമ്പേ”;

നാടിൻ്റെ നന്മകളും ഇന്നലകളുടെ ഓർമ്മകളും,കാഴ്ചകളും നിറങ്ങളുമൊക്കെ മനസ്സിൽ നിന്നും മറയുന്ന കാലഘട്ടത്തിലൂടെ ആണ് നമ്മൾ കടന്നു പോവുന്നത്. ഇന്നത്തെ പുതുതലമുറക്ക് ഈ പഴമയുടെ അനുഭവങ്ങളോടൊപ്പം പലവിധ നന്മകളും അന്യം നിന്ന് കഴിഞ്ഞു എന്ന് തന്നെ പറയാം. ഈ ജീവിതസാഹചര്യത്തിൽ പഴമയുടെ ഗന്ധം നിലനിർത്തിക്കൊണ്ട്, സ്നേഹബന്ധങ്ങളുടെ വൈകാരിക നിമിഷങ്ങൾ പലയിടത്തും കോർത്തിണക്കി ആൽവിൻ ലീന മാർട്ടിൻ്റെ നോവൽ ശ്രദ്ധേയമാവുകയാണ്.!

ആധുനികവത്കരണത്തിൻ്റെ പിടിയിലമർന്ന് തുടങ്ങിയ ഗ്രാമങ്ങളുടെ ആ പഴയ വിശുദ്ധിയും നന്മയും ചാലിച്ച് കഥയും കഥാപാത്രങ്ങളും മുന്നോട്ട് പോകുന്ന നോവൽ വായനയുടെ പടവുകളിലെപ്പോഴൊക്കെയോ ആസ്വാദകന് ഏറെ ഹൃദയസ്പർശിയായി മാറുന്നു.

കന്നിയെഴുത്തിന്റെ പരിഭ്രമങ്ങളില്ലാതെ വായനക്കാരനെ കഥാപാത്രമാക്കി മാറ്റാൻ കഥാകൃത്ത് വിജയിച്ചു എന്ന് തന്നെ പറയാം.

വായന തന്നെ ഇല്ലാതായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ആൽവിൻ ലീന മാർട്ടിനെപ്പോലെ പുതിയ തലമുറയിലെ എഴുത്തുകാർ കടന്നു വരുന്നത് ഏറെ സ്വാഗതാർഹമാണ്.

ചിരകാല അഭിലാഷമായ നോവൽ അച്ചടിച്ചു കാണണം എന്ന ആഗ്രഹവുമായി നാട്ടിൽ എത്തിയ പ്രവാസിയായ ആൽവിൻ ലീന മാർട്ടിന്റെ ആഗ്രഹം ഒടുവിൽ സഫലമായിരിക്കുകയാണ്.

കാലചക്രത്തിൻ്റെ വഴികളിൽ തനിക്ക് അക്ഷരം ആദ്യമായി പറഞ്ഞു തന്ന സ്വന്തം അമ്മയുടെ കൈകളാൽ ആണ് ആൽവിൻ എരിഞ്ഞടങ്ങും മുൻപേ എന്ന നോവൽ പ്രകാശനം ചെയ്തത്.

തൃശൂർ ജില്ലയിലെ പാലക്കൽ സ്വദേശിയായ മാർട്ടിൻ തോമസിന്റേയും ലീന മാർട്ടിന്റേയും മകനാണ് ആൽവിൻ.സഹോദരി അനീറ്റ മാർട്ടിൻ.

ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സോഷ്യൽ മീഡിയകളിലും എഴുത്തുകളാൽ ശ്രദ്ധേയമായ ബിന്ദു ജോൺ മാലം ആണ് ഈ പുസ്തകത്തിന്റെ എഡിറ്റിങ് നിർവ്വഹിച്ചത്.

നിരവധി പുസ്തകങ്ങൾക്ക് കവർ ഡിസൈൻ ചെയ്ത് പ്രസിദ്ധനായ ആർട്ടിസ്റ്റ് രാജേഷ് ചാലോട് കവർ ഡിസൈനിങ്ങും ചെയ്തിരിക്കുന്നു.

ആൽവിൻ ലീന മാർട്ടിന്റ നോവൽ “എരിഞ്ഞടങ്ങും മുൻപേ “പോൾസൺ തേങ്ങാപ്പുരയ്ക്കലിന്റെ സ്ഥാപനമായ വായനപ്പുര പബ്ലിക്കേഷൻ ആണ് വായനക്കാരിൽ എത്തിക്കുന്നത്.

Total
0
Shares

About P R