Don't Miss

വിവാഹ വാർത്തക്ക് പിന്നാലെ മറ്റൊരു സന്തോഷ വാർത്ത പങ്കുവെച്ചു അമൃത സുരേഷ് ;ആശംസയുമായി ആരാധകർ;

ഗോപി സുന്ദർ എന്ന സംഗീത സംവിധായകനും അമൃത സുരേഷ് എന്ന ഗായികയും സംഗീതത്തിലൂടെ മലയാളി ആസ്വാദകരെ സന്തോഷിപ്പിച്ചവരാണ്.

ഈ അടുത്താണ് ഇരുവരും പ്രണയം തുറന്നുപറഞ്ഞത്. അമൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദർ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്നായിരുന്നു ഗോപി സുന്ദറിന്റെ കുറിപ്പിലെ വരികൾ.

https://www.instagram.com/p/CeBnq19F9Cr/?igshid=YmMyMTA2M2Y=

ധാരാളം മികച്ച പാട്ടുകളിലൂടെ സൗത്ത് ഇന്ത്യയിലെ സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ.

തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി പുറത്തിറങ്ങിയ നിരവധി ഹിറ്റ് സിനിമകൾക്ക് ഗോപി സുന്ദർ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്.

സംഗീത ലോകത്ത് തന്നെ ഒരുപാട് ആരാധകരുള്ള ഒരു സെലിബ്രിറ്റി കൂടിയാണ് ഇദ്ദേഹം.

ഭാര്യയുമായി പിണങ്ങി കാമുകിയുമൊത്തു കഴിയുന്ന ഗോപി സുന്ദറിന്റെ വ്യക്തി ജീവിത പലപ്പോഴും നിരവധി വിമർശങ്ങൾ നേരിട്ടിട്ടുണ്ട്.

എന്നാൽ അമൃത സുരേഷ് ബാലയുമായി പിരിഞ്ഞ അമൃത സ്വന്തം നിലയിൽ തന്റെ ജീവിതം കെട്ടിപ്പടുത്ത യുവതി എന്ന ഇമേജ് ആയിരുന്നു പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഇവരെ സംബന്ധിച്ചുള്ള ചർച്ചകളാണിപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്.

അമൃത സുരേഷ്, ഗോപി സുന്ദറുമായി പ്രണയത്തിലായതിന്റെ പേരിൽ അമൃതയും നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരിക്കുകയാണ് ഇപ്പോൾ.

പ്രണയ വാർത്ത സ്ഥിരീകരിച്ച താരങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

പ്രണയ വാർത്ത പുറത്തുവിട്ടതിന് ശേഷം പിന്നീട് ഇരുവരും സോഷ്യൽ മീഡിയയിൽ ഒന്നും പങ്കുവെച്ചിരുന്നില്ല.

തങ്ങൾക്ക് നേരെ നടക്കുന്ന വിമർശങ്ങൾക്കും ഒന്നും ഇരുവരും മറുപടി പറഞ്ഞിരുന്നില്ല.

വിഷയത്തിൽ ഇരുവരുടെയും മറുപടിക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

എന്നാൽ ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്.

സന്തോഷ വാർത്ത മറ്റൊന്നുമല്ല തന്റെ പ്രിയതമന്റെ ജന്മദിനമായ ഇന്ന് അതിരാവിലെ 12 മണിക്ക് തന്നെ ഒരായിരം ജന്മദിനാശംസകൾ നേർന്ന് കൊണ്ടാണ് അമൃത സുരേഷ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഒരായിരം പിറന്നാൾ ആശംസകൾ, എന്റേത്- എന്നാണ് അമൃത കുറിച്ചത്.

https://www.instagram.com/p/CeJ3bweBvlC/?igshid=YmMyMTA2M2Y=

അമൃതയുടെ സഹോദരി അഭിരാമിയും ഗോപി സുന്ദറിന് ആശംസ അർപ്പിച്ചിട്ടുണ്ട്.

ആശംസകളുമായി നിരവധി പേരാണ് ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്.

Total
0
Shares

About P R