Don't Miss

എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും; ഫോട്ടോഷൂട്ടിന് വരുന്ന അശ്ലീലകമന്റുകള്‍ കാര്യമാക്കാറില്ല: ഗ്രേസ് ആന്റണി;

2016ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഗ്രേസ് ആന്റണി. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ഗ്രേസ് ആന്റണി എറണാകുളം പെരുമ്പള്ളി സ്വദേശിനിയാണ്.

ഗ്രേസ് ഓഡീഷനിലൂടെയാണ് ഹാപ്പി വെഡ്ഡിങ്ങില്‍ എത്തുന്നത്. ചിത്രത്തില്‍ ഷറഫൂദ്ദീന്റെയും സിജൂ വില്‍സന്റെയും കഥാപാത്രങ്ങള്‍ റാഗ് ചെയ്യുന്ന ജൂനിയര്‍ പെണ്‍കുട്ടിയെ പ്രേക്ഷകര്‍ മറന്നുകാണില്ല.

ഹാപ്പി വെഡ്ഡിങ്ങിനു ശേഷം ജോര്‍ജേട്ടന്‍സ് പൂരം,ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് അഭിനയിച്ച കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷകരെ വീണ്ടും ഗ്രേസ് ഞെട്ടിച്ചു. അതിന് ശേഷം പല റോളുകളും അഭിനയിച്ചു.

സമൂഹ മാധ്യമങ്ങളിലും ഗ്രേസിന് ഒരുപാട് ആരാധകരാണ് ഉളളത്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം രണ്ടര ലക്ഷത്തിന് അധികം ഫോള്ളോവെഴ്‌സാണ് താരത്തിനുള്ളത്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വെറൈറ്റി ഫോട്ടോഷൂട്ടാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റെടുത്തിരിക്കുന്നത്.

ഒരു വള്ളത്തിൽ വച്ചാണ് ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്
തൂവെള്ള നിറത്തിലെ വസ്ത്രം ധരിച്ച് ഈറനോടെ വള്ളത്തിലും വെള്ളത്തിലും കിടന്നുള്ള ഫോട്ടോസ് ആരാധകരുടെ മനം നിറക്കുന്ന കാഴ്ചയാണ്.

സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടുകള്‍ക്ക് വരുന്ന കമന്റുകളെ പറ്റി താൻ ചിന്തിക്കാറില്ലെന്ന് ഗ്രേസ് ആന്റണി വ്യക്തമാക്കി.

” ലോക്ക് ഡൌൺ സമയം ആളുകൾ ഫോട്ടോ ഷൂട്ടുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഞാനതിന് വേണ്ടി നിന്നിട്ടില്ല. അതിനുള്ള കാരണം എനിക്ക് തോന്നുമ്പോഴേ എനിക്ക് ചെയ്യാന്‍ പറ്റൂ ”

എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

“ഒരാള് നമ്മെ പുഷ് ചെയ്തത് കൊണ്ട് മത്രം ഒന്നും ചെയ്യാന്‍ പറ്റില്ല. ഞാനിങ്ങനെ പാവയെ പോലെ നിക്കുമെന്നേയുള്ളൂ. എനിക്ക് ചെയ്യണമെന്ന് തോന്നുന്ന സമയത്ത് ഒന്നോ രണ്ടോ ഫോട്ടോഷൂട്ട് മാത്രമേ ചെയ്തിട്ടുള്ളൂ.”

“ഞാൻ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ വെച്ച് ചെയ്തതൊന്നുമല്ല. അങ്ങിനെയൊക്കെ വളരെ അപൂര്‍വമായേ സംഭവിച്ചിട്ടുള്ളൂ. കമന്റ് സെക്ഷനില്‍ ഓരോരുത്തര്‍ക്കും എന്തും പറയാം എന്നൊരു അവസ്ഥ ആണ്.

എന്നാൽ എന്റെ ഇന്‍സ്റ്റയുടെ വാള്‍ എന്റെ ഐഡന്റിറ്റി ആണ്. ഞാൻ എന്താണ് അവിടെ കാണിക്കുന്നത്. എനിക്കെന്താണ് തോന്നുന്നത് അത് ഞാന്‍ ചെയ്യും.

ആളുകളുടെ കമന്റുകള്‍ ഞാന്‍ കാര്യമാക്കാറില്ല. എന്റെ ജോലി ചെയ്യുക പോവുക. അത്രേയുള്ളൂ, എന്നും ഗ്രേസ് വ്യക്തമാക്കി.

Total
0
Shares

About P R