Don't Miss

ആ നീണ്ട മുടി കാൻസർ രോഗികള്‍ക്ക് നല്‍കി ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി എന്നു കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓർമ വരുന്നത് അഴിച്ചിട്ട നീണ്ട തലമുടിയാണ്. വർഷങ്ങളായി നാമം കണ്ടു വരുന്ന ഭാഗ്യലക്ഷ്മിയുടെ രൂപം അതാണ്. എന്നാൽ ഇപ്പോൾ അതിൽ ഒരൽപ്പം വ്യത്യാസം വന്നിരിക്കുകയാണ്. ലോക കാൻസർ ദിനത്തില്‍ തന്റെ നീളന്‍ മുടി കാൻസർ രോഗികള്‍ക്ക് നല്‍കിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. വഴുതക്കാട് വിമന്‍സ് കോളേജില്‍ ക്യാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥി ആയി പോയ ഭാഗ്യലക്ഷ്മി തിരികെ വന്നത് മുടി മുറിച്ചാണ്. മുടി മുറിച്ച ശേഷമുള്ള ചിത്രവും മുടി മുറിക്കുന്നതിന്റെ വീഡിയോയും ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. നീണ്ട മുടി മുറിക്കേണ്ടിയിരുന്നില്ല എന്ന് പരാതിപ്പെട്ടവരോട് അത് വെറും മുടിയല്ലേ സൗന്ദര്യം മനസിനകത്തല്ലേ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്.

Total
0
Shares

About admin