ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഹേ ജൂഡിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രത്തില്‍ തമിഴകത്തിന്റെ സ്വന്തം തൃഷയാണ് നായികയായി എത്തുന്നത്.
തൃഷ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഹേ ജൂഡ്.
ലളിതവും വ്യത്യസ്തവുമായ പ്രണയ കഥയായിരിക്കും ഹേ ജൂഡ് എന്ന് ശ്യാമ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. സിദ്ധിഖ് , നീന കുറുപ്പ് , തുടങ്ങിയവരാണ് ഹേ ജൂഡിലെ മറ്റു പ്രധാന താരങ്ങള്‍