Don't Miss

ഹൃദയം ചരിത്ര വിജയത്തിലേക്ക്; കുറുപ്പിനെ മറികടന്നു; റേറ്റിങ് ലിസ്റ്റിൽ ഒന്നാമത്;

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ഹൃദയം.

പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം ബോക്‌സ് ഓഫീസിൽ സ്വപ്ന പ്രദർശനം തുടരുകയാണ്.

ഞായറാഴ്ച പ്രദർശനങ്ങൾ ഇല്ല എങ്കിലും, തിങ്കളാഴ്ചത്തെ തിരക്കിന് ഹൃദയം സാക്ഷ്യം വഹിച്ചു, അത് റിലീസ് ദിവസത്തെ തിരക്കിനേക്കാൾ വളരെ വലുതായിരുന്നു. 

സിനിമക്ക് ആദ്യ ദിവസം മുതൽ മികച്ച അഭിപ്രായങ്ങൾ ആണ് പ്രേഷകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത് ,ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ തന്നെ ആണ് ഹൃദയത്തിന് നേടാൻ കഴിഞ്ഞത് ,

ചിത്രത്തിന്റെ ഇത് വരെ ഉള്ള ബോക്സ് ഓഫീസിൽ കളക്ഷൻ റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നത് ,

ഹൃദയം ആദ്യ ആഴ്ചയിൽ ഡൊമസ്റ്റിക് ബോക്സ് ഓഫീസിൽ നിന്നും , 7 .39 കോടി രൂപയാണ് സ്വന്തം ആക്കിയത് ,.

മൂന്ന് ദിവസ്സം കൊണ്ട് തന്നെ 16 .11 കോടി ആണ് കളക്ഷൻ നേടിയത് ,

എന്നാൽ ഇപ്പോൾ ഹൃദയം എന്ന സിനിമ വേൾഡ് വൈൽഡ് മാർക്കറ്റിൽ നിന്നും 25 കോടി രൂപക്ക് മുകളിൽ നേടി എന്ന റിപ്പോർട്ട് ആണ് വന്നുകൊണ്ടിരിയ്ക്കുന്നത് ,

പ്രേമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ചിത്രത്തിന് 95 %ആണ് റേറ്റിംഗ് , പതിനായിരങ്ങൾ ആണ് ചിത്രത്തിന് മികച്ച റേറ്റിങ് നൽകി പ്രതികരിച്ചിരിക്കുന്നത്.

ഒരു മലയാള ചിത്രത്തിന് 90 % മുകളിൽ റേറ്റിംഗ് വരുന്നത് അത്യപൂർവ കാഴ്ചയാണ് , അടുത്തിടെ ഇറങ്ങി ഹിറ്റ് ആയി മാറിയ കുറുപ്പ് എന്ന സിനിമക്ക് 81 % ആണ് റേറ്റിംഗ് , അജഗജാന്തരം 87 %, സൂപ്പർ ശരണ്യ 80 % മാത്രം ആണ്.

ഹൃദയം എന്ന സിനിമ പ്രണവ് മോഹന്ലാലിന്റെയു വിനീത് ശ്രീനിവാസന്റെയും സിനിമാജീവിതത്തെ മാറ്റിമറിച്ചു എന്ന് തന്നെ പറയാം

സിനിമ കണ്ട പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു സിനിമ തന്നെ ആണ് ഹൃദയം.

ഒരു നല്ല ക്യാമ്പസ്‌ സിനിമ, ഒരു പ്രണയകഥ പറയുന്ന സിനിമ എന്നതിലുപരി കൗമാരം മുതൽ തുടങ്ങി കുടുംബജീവിതത്തിൽ എത്തി നിൽക്കുന്ന ഒരു വ്യക്തിയുടെ മാനസികവികാസത്തിൻ്റെയും സ്വഭാവ പരിണാമത്തിൻ്റെയും ഗതി വിവരിക്കാൻ ശ്രമിക്കുന്ന ഒരു ഫുൾ ടൈം എന്റർടയ്നർ ആണ് ‘ഹൃദയം’.


മെറിലാൻഡ് സിനിമാസിലൂടെ വിശാഖ് സുബ്രഹ്മണ്യവും ബിഗ് ബാംഗ് എന്റർടെയ്ൻമെന്റ്‌സിലൂടെ നോബിൾ ബാബു തോമസും ചേർന്നാണ് ഇത് നിർമ്മിച്ചത്.

Total
0
Shares

About P R