ക്യാപ്റ്റന്‍ വി.പി. സത്യന്റെ ജീവിതകഥയ്ക്ക് പിന്നാലെ മലയാളികളുടെ അഭിമാന താരം ഐ.എം. വിജയന്റെ ജീവിതവും സിനിമയാകുന്നു. ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്.
മലയാളത്തിലെ പ്രമുഖ യുവതാരമാണ് ഐ.എം. വിജയനായി എത്തുകയെന്നാണ് സൂചന. എന്നാല്‍ അതാരായിരിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് അരുണ്‍ ഗോപി ഇപ്പോള്‍. ഈ സിനിമയ്ക്ക് ശേഷം ഐ.എം. വിജയന്റെ ചിത്രം ആരംഭിക്കും. സിനിമയുടെ തിരക്കഥയും അരുണ്‍ ഗോപി തന്നെയാണ്.
ചിത്രത്തിനായുള്ള ലൊക്കേഷനുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പെ സന്ദര്‍ശിച്ച് കണ്ടെത്തിയതാ ണെന്നന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണെന്നും അരുണ്‍ ഗോപി വെളിപ്പെടുത്തിയിരുന്നു