Don't Miss

ഇന്ദ്രൻസും വിക്രമിന് ഒപ്പം ‘മഹാവീര്‍ കര്‍ണ്ണനി’ല്‍

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന വിക്രം നായകനായി എത്തുന്ന കര്‍ണനില്‍ ഇന്ദ്രന്‍സും പ്രധാന വേഷത്തെ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ട്‌.കര്‍ണനില്‍ ആദ്യം പ്രിത്വിരാജിനെ ആയിരുന്നു തിരഞ്ഞെടുത്തിരുന്നത് എന്നാല്‍ എന്തോ കാരണത്താല്‍ പ്രിത്വി ഇതില്‍ നിന്നും പിന്മാറി.വിക്രമിനെ നായകന്‍ ആക്കി ഓരുക്കുന്ന ഈ ബിഗ്‌ബജറ്റ് ചിത്രം തമിഴ് ഹിന്ദി ഭാഷകളില്‍ ആണ് തിയേറ്ററില്‍ എത്തുന്നത്.ചിത്രത്തിന്റെ തിരക്കഥ ഹിന്ദിയിലേക്ക് സുരേഷ് നായരും തമിഴിലേക്ക് ജയമോഹനുമാണ് മൊഴി മാറ്റം ചെയ്യുന്നത്.

സിനിമയുടെ ചിത്രീകണം ഒക്ടോബറില്‍ റമോജി റാവു ഫിലിം സിറ്റിയില്‍ ആരംഭിക്കും. സിനിമയുടെ തിരക്കഥപൂര്‍ത്തിയായിക്കഴിഞ്ഞു.ഇതിനായി വമ്പന്‍ സെറ്റ് ആണ് ഫിലിം സിറ്റിയില്‍ ഒരുങ്ങുന്ന്ത്.മാത്രമല്ല വമ്പന്‍ താര നിര തന്നെ ചിത്രത്തില്‍ ഉള്ളതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ട്.മലയാളത്തില്‍ നിന്നും ഒരു സൂപ്പര്‍ താരം ഭീമന്‍ആയി എത്തുന്നു എന്ന റിപ്പോര്‍ട്ടും വ്യെക്തമല്ല.

Total
0
Shares

About admin