Don't Miss

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം; വീഡിയോ കാണാം

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ആരാരോ ആര്‍ദ്രമായി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷും കാവ്യ അജിത്തുമാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു

ആഘോഷ മൂഡിലുള്ള ഗാനം ഗോവയിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. റേച്ചൽ ഡേവിഡ് എന്ന സയ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്. ദിലീപ് നായകനായെത്തിയ ‘രാമലീല’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രംകൂടിയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’.ജനുവരി 25–ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ പ്രണവിന് പുതുമുഖ നായികയാണ്.

Total
0
Shares

About admin