Don't Miss

സംവിധായകന്‍ ഐ വി ശശി അന്തരിച്ചു

സംവിധായകന്‍ ഐ.വി.ശശി(69)അന്തരിച്ചു. ചെന്നൈ സാലിഗ്രാമിത്തിലെ വസതിയില്‍വെച്ച് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍  അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു.

ഉത്സവം ആണ് ഐ.വി. ശശി സ്വതന്ത്ര സംവിധായകനായി ചെയ്ത ആദ്യ ചിത്രം. പിന്നീട് അദ്ദേഹത്തിന്‍റേതായി പുറത്തുവന്ന അവളുടെ രാവുകള്‍ എന്ന സിനിമ മലയാള സിനിമയുടെ  ചരിത്രത്തിലെ തന്നെ എക്കാലത്തേയും വലിയ വിജയമായിരുന്നു. എ സര്‍ട്ടിഫിക്കറ്റിൽ പ്രദർശനത്തിനെത്തിയ ചിത്രം മലയാള സിനിമയുടെ ആഖ്യാനത്തിലും പുതിയ പാത വെട്ടിത്തുറന്നു.

Image result for iv sasi award

1982ല്‍ ആരൂഡം എന്ന സിനിമയ്ക്ക് ദേശീയോദ്ഗ്രഥനത്തിുള്ള അവാര്‍ഡ് നേടിയിരുന്നു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവയും ഐ.വി.ശശിയെ തേടിയെത്തി. സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കിയും അദ്ദേഹത്തെ ആദരിച്ചു.

Related image

 

അഭിനേത്രിയായ സീമയാണു ഭാര്യ. ശശി സംവിധാനം ചെയ്ത ഇതാ ഇവിടെ വരെയുടെ സെറ്റിൽ വച്ചാണ് സീമയെ പരിചയപ്പെടുന്നത്. അതിനു ശേഷം ശശിയുടെ ഒരുപാട് സിനിമകളിൽ സീമ നായികയായിരുന്നു. അവർ ഏകദേശം മുപ്പതോളം സിനിമളിൽ ഒന്നിച്ച് ഒരുമിച്ച് പ്രവര്‍ത്തിച്ചു . അനു, അനി എന്നിവര്‍ മക്കളാണ്.

Image result for iv sasi award

മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്. തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ട് സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.

Total
0
Shares

About admin