ദിലീപിന് നടൻ ജയറാം തിരുവോണദിവസം ഉച്ചകഴിഞ്ഞ് ആലുവ സബ്ജയിലില്‍ എത്തി ഓണക്കോടി നൽകി.ഓണക്കോടി നല്കി ഓണവിശേഷങ്ങള്‍ പങ്കുവയ്ക്കാനാണ് അദ്ദേഹം ജയിലിലെത്തിയത്. എല്ലാവര്‍ഷവും ഇങ്ങനെ ഒരു പതിവുണ്ടെന്നാണ് ജയറാം പറഞ്ഞത്. എല്ലാവര്ക്കും ഓണം ആഘോഷിക്കാനും ജയറാം മറന്നില്ല. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ ജയറാം വിസമ്മതിച്ചു. ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിനെ ഇന്നലെ സിനിമാ രംഗത്തെ ഒട്ടേറെ സുഹൃത്തുക്കള്‍ സന്ദര്‍ശിച്ചിരുന്നു.