പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ക്യാപ്ടന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തിറങ്ങി. ഫുട്ബോള്‍ ആവേശം നിറഞ്ഞു നില്ക്കുന്ന ടീസറില്‍ വ്യത്യസ്ഥ ഗെറ്റപ്പിലാണ് ജയസൂര്യ. ഫുട്ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ വി.പി സത്യനായാണ് ജയസൂര്യ എത്തുന്നത്.