കാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്തിലുളള പ്രതിഷേധമാണ് എങ്ങും. കത്വ പെണ്‍കുട്ടിയെ കൊന്നവരെ തൂക്കി കൊല്ലണമെന്ന് നടന് ജയസൂര്യയും. ‘തൂക്കി കൊല്ലണം അവരെ’ എന്ന് എഴുതിയ കടലാസുമായി മകളോടൊപ്പമുളള ചിത്രം പങ്കുവെച്ചാണ് ജയസൂര്യ തന്റെ പ്രതിഷേധം അറിയിച്ചത്. തന്റെ ഫേയ്സ്ബുക്കുടെയാണ് ജയസൂര്യ ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ ജനുവരി 10 ന് ആണ് കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ മയക്കുമരുന്ന് നൽകി ഉറക്കിയശേഷം ക്ഷേത്രത്തിനകത്ത് വച്ച് ഒരാഴ്ചയോളം എട്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.