Don't Miss

ഹോളിവുഡ് ഹാസ്യഇതിഹാസം ജെറി ലൂയിസ് അന്തരിച്ചു

ഹോളിവുഡ് ഹാസ്യ ചക്രവര്‍ത്തി ജെറി ലൂയിസ്(91) അന്തരിച്ചു. ഞായറാഴ്ച ലാസ് വെഗാസിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരിന്നു അദ്ദേഹം.

ദ നട്ടി പ്രൊഫസര്‍, സിന്‍ഡെര്‍ഫെല്ല, ദി ബെല്‍ബോയ് തുടങ്ങിയവയാണ് ലൂയിസിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍. 1983 -ല്‍ പുറത്തുവന്ന ദി കിംഗ് ഓഫ് കോമഡി എന്ന ചിത്രവും അദ്ദേഹത്തെ ഏറെ ജനകീയനാക്കി. ജെറി ലൂയിസും ഡിയന്‍ മാര്‍ട്ടിനും ചേര്‍ന്ന് അഭിനയിച്ച് 10 വര്‍ഷത്തിനിടെ പുറത്തുവന്ന 16 സിനിമകള്‍ ഹോളിവുഡിലെ എക്കാലത്തെയും ബോക്‌സ്ഓഫീസ് വിജയങ്ങളായിരുന്നു.

Total
0
Shares

About admin