മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് ജിത്തു ജോസഫ് ബോളിവുഡിലേക്കും പോവുകയാണ്. തന്റെ അടുത്ത സിനിമ ബോളിവുഡിലായിരിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ സംവിധായകന് വ്യക്തമാക്കിയത്. തന്റെ ചിത്രത്തിലെ നായകന് ഇമ്രാന് ഹാഷ്മിയാണ്. ഒരു ഹോളിവുഡ് സിനിമയെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. അതിന്റെ അവകാശങ്ങളെല്ലാം വാങ്ങിയതിന് ശേഷമാണ് ജിത്തുവിനെ തേടി നിര്‍മാതാക്കള്‍ എത്തിയത്.
മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം കണ്ടിട്ടാണ് ബോളിവുഡിലേക്കുള്ള അവസരം തന്നെ തേടി വന്നതെന്നാണ് സംവിധായകന് പറയുന്നത്.