Don't Miss

ഗ്ലാമർ കൊണ്ട് കീഴടക്കാനെത്തുന്ന ജൂലി 2 ഒരു യഥാർത്ഥ ജീവിതകഥ

റായ് ലക്ഷ്മിയെ ടൈറ്റില്‍ വേഷത്തില്‍ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ജൂലി ഒരു യഥാര്‍ത്ഥ നടിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് തയാറാക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ .തമിഴ്, തെലുങ്ക്, ഹിന്ദി, ഭോജ്പൂരി ഭാഷകളിലെ അനവധി സിനിമകളില്‍ നായികയായിരുന്ന നടിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത് .  90കളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരുന്ന ഈ നടി ഹിന്ദിയിലായിരുന്നു അരങ്ങേറ്റം കുറിച്ചത്. ഒരു ഖാന്‍ ചിത്രത്തിലായിരുന്നു തുടക്കം.  തമിഴ്‌തെലുങ്ക് സൂപ്പര്‍താരവുമായുള്ള നടിയുടെ പ്രണയം ഏറെ ചര്‍ച്ചയായിരുന്നു.

താരം പിന്നീട് കുറച്ചു കാലം സിനിമാലോകത്തു നിന്നും മാറി നിന്നു . പിന്നീട് ഭോജ്പൂരി സിനിമകളിലൂടെ തിരിച്ചുവരവ് നടത്തിയ താരം വ്യത്യസ്തയാർന്ന വേഷങ്ങളിലൂടെ മികച്ച അഭിനേത്രി എന്ന പേരെടുത്തു. അണിയറപ്രവർത്തകർ നൽകിയ വിശദീകരണം വച്ച് പ്രേക്ഷകർ നടി നഗ്മയുടെ കഥയാകും ചിത്രം എന്ന രീതിയിൽ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു .

2004 ലാണ് സംവിധായകന്‍ ദീപക് ശിവ്ദസാനി ജൂലി സംവിധാനം ചെയ്തത്. നേഹ ധൂപിയയായിരുന്നു ആദ്യഭാഗത്തില്‍ നായിക. ചിത്രത്തിന് വേണ്ടി ശരീരഭാരമടക്കം കുറച്ച് വലിയ തയാറെടുപ്പുകളാണ് റായ് ലക്ഷ്മി നടത്തിയത്. 96 വ്യത്യസ്ത കോസ്റ്റ്യൂമുകളിലാണ് നായിക ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചയിതാവും .

 

 

Total
0
Shares

About admin