റായ് ലക്ഷ്മി നായികയായി എത്തുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ജൂലി 2. ചിത്രത്തില്‍ അതീവ ഗ്ലാമറസായാണ് താരം എത്തുന്നത്. ദീപക് ശിവ്ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. ഒക്ടോബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും. 24ന് ചിത്രം തിയേറ്ററുകളിലെത്തും.
റായ് ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമര്‍ പ്രകടനമാവും ദീപക് ശിവ്ദാസ് സംവിധാനം ചെയ്യുന്ന ജൂലി ടുവില്‍ കാഴ്ച്ച വയ്ക്കുന്നത്. ഹോട്ട് ലുക്കിലാണ് റായ് ലക്ഷ്മി ടീസസറിലും എത്തുന്നത്. ബോളിവുഡില്‍ റായ് ലക്ഷ്മിയുടെ രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന് വേണ്ടി താരം വലിയ രീതിയില്‍ ബോഡി ഔട്ട് ഫിറ്റ് നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നേഹ ദൂപിയ നായികയായി എത്തുന്ന ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി ടു എന്ന ചിത്രം. ഒരു നാട്ടിന് പുറത്തുകാരി സിനിമയില്‍ ഹീറോയിനായി മാറുന്നതാണ് ജൂലി ടുവിന്റെ കഥ. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നതും ദീപക് തന്നെയാണ്. വിജു ഷായാണ് സംഗീതം. ദുബൈ, മുബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ചിത്രീകരണം.