Don't Miss

ആ നാദം നിലച്ചു; സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അന്തരിച്ചു;

കോഴിക്കോട് : സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി (58) അന്തരിച്ചു.
അർബുദബാധയെ തുടർന്ന് കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ച മഹാപ്രതിഭയെ ആണ് സംഗീത ലോകത്തിന് നഷ്ടമായിരിക്കുന്നത്

ജയരാജ് ചിത്രമായ ‘ദേശാടന’ത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹായിയായി ആണ് സിനിമാ പ്രവേശം. ജയരാജിന്റെ മറ്റൊരു ചിത്രമായ ‘കണ്ണകി’യിലാണ് ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനായത്. കണ്ണകി, തിളക്കം, എകാന്തം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (കണ്ണകി) ലഭിച്ചിട്ടുണ്ട്. കരിനീലക്കണ്ണഴകീ, ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ… (കണ്ണകി), കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം (ഏകാന്തം), നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട് (തിളക്കം,) ആടെടീ ആടാടെടീ ആലിലക്കിളിയേ (ഉള്ളം) തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധേയ ഗാനങ്ങൾ.

ആദ്യമായി ചെയ്ത പാട്ടു കരിനീല കണ്ണഴകി എന്നെ പാട്ടായിരുന്നു.എന്ന് വരും നീ , പൂ പറിക്കാന്‍ പോരുമോ , ഇനിയൊരു ജന്മമുണ്ടെങ്കില്‍ തുടങ്ങി അതിലെ പാട്ടുകള്‍ എല്ലാം വളരെ ശ്രദ്ദേയമായിരുന്നു.


ഇനിയൊരു ജന്മമുണ്ടെല്‍ എന്ന പാട്ടു പാടി കഴിഞ്ഞതിനു ശേഷം എന്തിനു കുറെ പാട്ടുകള്‍ ചെയ്യുന്നു ഇത് പോലെ കുറച്ചു പാട്ടുകള്‍ ചെയ്താല്‍ പോരെ എന്ന ദാസേട്ടന്റെ വാക്കുകള്‍ തന്നെ അദ്ദേഹത്തിന്റെ സംഗീതത്തിന് കിട്ടിയ വലിയ അംഗീകരമാണ്.

ശേഷം അദ്ദേഹം ചെയ്ത ചലച്ചിത്രം തിളക്കമായിരുന്നു.ആ സിനിമയുടെ വന്‍ വിജയത്തിന് പിന്നില്‍ അതിലെ പാട്ടുകള്‍ക് വലിയൊരു പങ്കുണ്ടായിരുന്നു.
പിന്നീട് ദൈവനാമത്തില്‍ , നീലാംബരി , സൗമ്യം , അന്നൊരിക്കല്‍ , ഏകാന്തം , മധ്യ വേനല്‍ , ഓര്മ മാത്രം തുടങ്ങി ഇരുപത്തഞ്ചോളം സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി.

ഒടുവിൽ ആരാധകരെ കണ്ണീരിലാഴ്ത്തി കൊണ്ട് ആ നാദം നിലച്ചിരിക്കുകയാണ്.!

Total
0
Shares

About P R