Don't Miss

കല്‍പ്പനയുടെ മകള്‍ നായികയായെത്തുന്ന സിനിമ ഇതാണ്

പതിറ്റാണ്ടുകളോളം മലയാളികളെ ചിരിപ്പിച്ച് അകാലത്തില്‍ മണ്‍മറഞ്ഞ താരമായിരുന്നു കല്‍പ്പന. കല്‍പ്പനയുടെ മകള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. കുഞ്ചിയമ്മയും അഞ്ചു മക്കളും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ (ശ്രീമയി) പ്രധാന വേഷത്തിലെത്തുന്നത്. സംവിധായകന്‍ കമലിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന സുമേഷ് ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കുഞ്ചിയമ്മയും അഞ്ചു മക്കളും എന്ന ചിത്രത്തിലാണ് ശ്രീസംഖ്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

20 വയസ്സുകാരിയായ കുഞ്ചിയമ്മയായാണ് ശ്രീസംഖ്യ വേഷമിടുന്നത്. തമിഴ് നടന്‍ നാസറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ടോം നെഗറ്റീവ് റോളില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങുന്ന സിനിമ വിഷുവിന് ശേഷം റിലീസ് ചെയ്യാനാണ് തീരുമാനം.

Total
0
Shares

About admin