കമല്‍ ഹസ്സന് ഇന്ന് തലസ്ഥാനത്തെത്തും. അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കമലഹാസന് കേരളവുമായും മലയാളികളുമായും ഏറെ അടുപ്പം പുലര്‍ത്തുന്ന കലാകാരനാണ്.മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഒരു അഭിമുഖത്തിനായാണ് കമല്‍ ഹസ്സൻ വരുന്നത് . മുഖ്യമന്ത്രിയെ കണ്ട് ശേഷം ക്ലിഫ് ഹൗസില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അദ്ദേഹം വൈകിട്ടോടെ വിമാനത്തില്‍ ചെന്നൈയിലേക്ക് മടങ്ങും.അഭിനയ ജീവിതത്തില്‍ അമ്പത് വര്‍ഷം പിന്നിട്ട കമലഹാസനെ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആദരിച്ചിരുന്നു.2010ല്‍ ടൂറിസം വാരാഘോഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് കമലിനെ ആദരിച്ചത്.