Don't Miss

‘കമ്മാര സംഭവം’ ഏപ്രിൽ 14ന് തിയറ്ററുകളിലെത്തും

ചരിത്ര കഥ പറയുന്ന ദിലീപിന്റെ  ‘കമ്മാര സംഭവം’ ഏപ്രിൽ 14ന് തിയറ്ററുകളിലെത്തും. വിഷു റിലീസ് ആയി ഏപ്രിൽ 14ന് ചിത്രം തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ദിലീപ് എന്ന നടന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയാണ് ‘കമ്മാര സംഭവം’.രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ വ്യത്യസ്ത പുലർത്തുന്ന 5 ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക.തമിഴ് താരങ്ങളായ സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.

ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ചിത്രം തിയറ്ററുകളിലെത്തിക്കും. യൂ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഖ്യം മൂന്നുമണിക്കൂർ രണ്ട് മിനിറ്റാണ്.

Total
0
Shares

About admin