Don't Miss

കമ്മാരസംഭവത്തിന്റെ കഥാതന്തു സ്വാതന്ത്ര സമരം ?

ദിലീപ് മുരളി ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രമാണ് കമ്മാരസംഭവം.തമിഴ് യുവതാരം സിദ്ധാർത്തും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.സിദ്ധാർഥിന്റെ ആദ്യ മലയാള സിനിമ കൂടിയാണ് ഇത്.

രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് മുടങ്ങി പോയ ചിത്രം പിന്നീട് ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു.കമ്മാരസംഭവത്തിന്റെ കഥാതന്തു സ്വാതന്ത്രസമര ചരിത്രത്തില്‍നിന്ന് ഉള്‍ക്കൊണ്ടതെന്ന സൂചന. ട്രെയിലറിലും പോസ്റ്ററുകളിലുമൊക്കെ ഇതിന്റെ സൂചനകള്‍ കാണുന്നുണ്ട്. സ്വാതന്ത്ര ചരിത്ര താളുകളില്‍ ജവഹര്‍ലാല്‍ നെഹ്‌റു വിജയിയും സുഭാഷ് ചന്ദ്രബോസ് പരാജിതനുമാണ്. .

മുരളി ഗോപി തിരക്കഥ എഴുതിയ കമ്മാരസംഭവത്തിലേക്ക് വരുമ്പോള്‍ നായകന്‍ വില്ലനാകും, വില്ലന്‍ നായകനുമാകും. ഇതിന്റെ സൂചനകളാണ് പോസ്റ്ററുകളിലെ വാചകങ്ങള്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പോസ്റ്ററില്‍ പറഞ്ഞിരിക്കുന്ന വാചകം ഇങ്ങനെയാണ് – ചരിത്രത്തിലെ ചതി, ചതിയിലെ ചരിത്രം.. നായകനിലെ വഞ്ചകന്‍…വഞ്ചകനിലെ നായകന്‍ എന്നാണ്. സ്വാതന്ത്രചരിത്രത്തിലെ കഥ പ്ലോട്ട് ലൈനായി എടുത്താണ് കമ്മാരസംഭവം വികസിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍.

Total
0
Shares

About admin