കങ്കണ റണാവത്ത് നായികയായി എത്തുന്ന ‘സിമ്രാന്’ എന്ന ചിത്രത്തിനെതിരെ വിചിത്ര വാദം ഉന്നയിച്ച് സെന്‍സര്‍ ബോര്‍ഡ്. അമിത ലൈംഗികതയെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആദ്യ പരാതി. പിന്നീട് ലൈംഗിക സീനുകളില്‍ ശബ്ദത്തിന്റെ ആവശ്യമില്ലെന്നായി. ഇതോടെ പത്തോളം സീനുകള്‍ക്ക് ബോര്‍ഡ് കത്രിക വെച്ചതായാണ് റിപ്പോര്‍ട്ട്.
സിനിമയിലെ ചില അശ്ലീല വാക്കുകള്‍, കങ്കണയുടെ ശബ്ദം തുടങ്ങിയവയാണ് പ്രധാനമായും വെട്ടി മാറ്റാന്‍ പറഞ്ഞത്. ലൈംഗിക ബന്ധത്തിനിടെ ശബ്ദങ്ങള്‍ സിനിമയില്‍ പതിവാണ്. പലപ്പോഴും ദൃശ്യങ്ങളേക്കാളേറെ ശബ്ദങ്ങള്‍ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ അത്തരത്തില്‍ ലൈംഗിക സീനുകളില്‍ ശബ്ദത്തിന്റെ ആവശ്യമില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.
ഹന്‍സാല്‍ മെഹ്തയാണ് ‘സിമ്രാന്’ സംവിധാനം ചെയ്തിരിക്കുന്നത്. വാതുവെപ്പില്‍ തകര്‍ന്ന സ്ത്രീയുടെ കഥ പറയുന്ന ചിത്രത്തില്‍ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. പ്രഫുല്‍ പട്ടേലിന്റെ കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് സിമ്രാന്.