ആര് എസ് വിമല്‍ സംവിധാനം ചെയ്യുന്ന വിക്രം നായകനായി എത്തുന്ന ഇതിഹാസ ചിത്രം മഹാവീര്‍ കര്‍ണ്ണയെ പറ്റി കൂടുതല്‍ റിപ്പോര്‍ട്ടുകള്‍. ചിത്രം 32 വ്യത്യസ്ഥ ഭാഷകളില്‍ റിലീസ് ചെയ്യും. ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് സിനിമയുടെ ചിത്രീകരണം. മറ്റ് ഭാഷകളില്‍ ഡബ്ബ് ചെയ്തായിരിക്കും ഇറക്കുന്നത്.
ഹോളിവുഡിലെ ഒരു സൂപ്പര്‍താരം ഭീമനായി അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഒക്ടോബറിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത് അടുത്തവര്‍ഷം ഡിസംബറില്‍ തീയേറ്ററുകളില്‍ എത്തിക്കാനാണ് റിപ്പോര്‍ട്ടുകള്‍.
300 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്, ലോകസിനിമയിലെ ഏറ്റവും മുന്തിയ വിഷ്വല്‍ എഫക്ട് വിദഗ്ധരെ തന്നെ തന്നെ സിനിമയ്ക്കായി സമീപിക്കുംഎന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ജയ്പൂര്‍, ഹൈദരാബാദ്, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം ഇവയൊക്കെയാണ് ചിത്രത്തിന്റെ ചിത്രീതരണ ലൊക്കേഷനുകള്‍ എന്ന റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിനെ നായകനായി ഒരുക്കുമെന്ന് പ്രഖ്യാപിച്ച ചിത്രമാണ് പിന്നീട് വിക്രമിനെ നായകനായി പ്രഖ്യാപിച്ചത്.