Don't Miss

‘കസബ’ വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് മമ്മുട്ടി

‘കസബ’യിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട് പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങൾ വിവാദമായതിനു പിന്നാലെ ആദ്യ പ്രതികരണവുമായി മമ്മൂട്ടി .ആവിഷ്‌ക്കാര സ്വാതന്ത്ര്യം പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്ന് മമ്മൂട്ടി  മനോരമ ഓണ്‍ലൈന്‍  നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പാർവതി ഇക്കാര്യം അന്നുതന്നെ എനിക്ക് ടെക്സ്റ്റ് ചെയ്തിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെപ്പോലുളള ആൾക്കാരെ ഇത്തരം വിവാദങ്ങളിലേക്കു വലിച്ചി‍ഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാൻ പാർവതിയെ ആശ്വസിപ്പിച്ചിരുന്നു. പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതിനാൽ പല കാര്യങ്ങളും എന്റെ ശ്രദ്ധയിൽപ്പെട്ടില്ല.
വിവാദത്തിന്‍റെ പുറകെ ഞാൻ പോകാറില്ല. നമുക്കു വേണ്ടത് അർഥവത്തായ സംവാദങ്ങളാണ്. സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്. എനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ഞാൻ ആരേയും ഇന്നേവരെ ചുമതലപ്പെടുത്തിയിട്ടില്ല. ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം’.

മനോരമ നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്.

കടപ്പാട് മനോരമ

Total
0
Shares

About admin