Don't Miss

കത്രീന ഹോളിവുഡിലേക്ക്

ബോളിവുഡിന്റെ സ്വപ്ന സുന്ദരി കത്രിന കെയ്ഫ് ഹോളിവുഡിലേക്ക് ചേക്കേറുന്നതായി അഭ്യൂഹം. ഫോക്സ് സ്റ്റുഡിയോസിന്റെ തലവന്മാരുമായി താരം ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.കത്രീനയുടെ ട്രെയ്നർ ഫോക്സ് സ്റ്റു‍ഡിയോയിൽ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

Image result for katrina kaif

ഇതിനു പിന്നാലെ അവഞ്ചേഴ്സിലൂടെ ആരാധകരുടെ ഹൃദയം കവർന്ന ജെറമി റെന്നർ കത്രിനയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാനും ആരംഭിച്ചു. റെന്നർ പിന്തുടരുന്ന ഏക ബോളിവുഡ് താരവും കത്രീന തന്നെ.

ഇത്രയൊക്കെയായ സ്ഥിതിക്ക് ബോളിവുഡും ചില സ്വപ്നങ്ങളൊക്കെ നെയ്തു തുടങ്ങിയിരിക്കുന്നു.  പ്രിയങ്കയ്ക്കും ദീപികയ്ക്കും പുറകെ കത്രീനയും ഹോളിവുഡിൽ ഹിറ്റുകൾ തീർക്കാൻ കാത്തിരിക്കുകയാണ് ആരാധകർ.

Total
0
Shares

About admin