Don't Miss

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു;മികച്ച നടന്‍ ഇന്ദ്രൻസ്, മികച്ച നടിപാര്‍വതി

2017-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. മികച്ച നടന്‍ ഇന്ദ്രൻസ്. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രൻസിന് പുരസ്കാരം നേടിക്കൊടുത്തത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതി മികച്ച നടിയായി. ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.  ‘ഏ‍ദൻ’ രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കുട്ടികളുടെ ഏഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെ 110 ചിത്രങ്ങളാണ്‌ മത്സരത്തിനുണ്ടായിരുന്നത്.സംവിധായകന്‍ ടി.വി.ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയില്‍ സംവിധായകരായ ഡോ.ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനീയര്‍ വിവേക് ആനന്ദ്, ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ.എം.രാജീവ്കുമാര്‍, നടി ജലജ എന്നിവര്‍ അംഗങ്ങളായിരുന്നു.

അവാര്‍ഡുകള്‍

മികച്ച നടന്‍: ഇന്ദ്രന്‍സ് (ആളൊരുക്കം)

മികച്ച നടി: പാര്‍വതി (ടേക്ക് ഓഫ്)

മികച്ച സ്വഭാവ നടന്‍: അലന്‍സിയര്‍

മികച്ച സ്വഭാവ നടി: മോളി വത്സന്‍

മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം.

മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)

മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദന്‍

മികച്ച സംഗീത സംവിധായകന്‍: എം.കെ.അര്‍ജുനന്‍ (ഭയാനകം)

മികച്ച ഗായകന്‍: ഷഹബാസ് അമന്‍ (മായാനദി)

മികച്ച ഗായിക: സിതാര കൃഷ്ണകുമാര്‍ (വിമാനം)

മികച്ച നവാഗത സംവിധായകന്‍: മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)

ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു

 

Total
0
Shares

About admin