കൊച്ചി മെട്രോ എം.ജി റോഡ് സ്റ്റേഷനില്‍ സംസ്ഥാനത്തെ തന്നെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റെയർ ഗായിക ആര്യ ദയാൽ ഉദ്ഘാടനം ചെയ്തു.
സ്റ്റേഷൻ്റെ പ്ലാറ്റ്ഫോമിലേക്കുള്ള പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും സംഗീതം പൊഴിക്കുന്നതാണ് മ്യൂസിക്കല്‍ സ്റ്റെയര്‍.
പിയാനോ, കീ ബോര്‍ഡ് എന്നിവ വായിക്കാനറിയാവുന്നവര്‍ക്ക് കാല്‍പ്പാദം ഉപയോഗിച്ച് സംഗീതം കമ്പോസ് ചെയ്യാനും സാധിക്കുന്ന രീതിയിലാണ് ഇതിൻ്റെ നിർമ്മാണം.
മ്യൂസിക്കൽ സ്റ്റെയർ ഉപയോഗിച്ച് പുതിയ സംഗീതം കംപോസ് ചെയ്യാന്‍ വരെ കഴിയും.
മെട്രോ സ്റ്റേഷനിലെ ബി ഭാഗത്തു നിന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കയറുന്ന സ്റ്റെയറിൽ ആണ് മ്യൂസിക് സ്റ്റെയർ ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്.
മെട്രോ ഒരുക്കിയ പുതിയ മ്യൂസിക്കൽ സ്റ്റെയർ സംവിധാനം യാത്രക്കാർക്ക് വിത്യസ്ഥമായ ഒരു അനുഭവമായി മാറി കഴിഞ്ഞു.