Don't Miss

‘കോണ്ടസ’ ടീസര്‍ പുറത്തിറങ്ങി

അപ്പാനി ശരത് നായക വേഷത്തിലെത്തുന്ന കോണ്ടസ്സയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ആതിര പട്ടേലും ,നവാഗതയായ അതുല്യയും ആണ് നായികമാരായെത്തുന്നത്. ശ്രീജിത്ത് രവി, ഹരീഷ് പെരാദി, രാജേഷ് ശര്‍മ്മ, സുനില്‍ സുഗത, കിച് ടെല്ലൂസ്, സുര്‍ജിത്ത്, ബൈജു വാസു, ജോളി ചിറയത്ത്, നിമിഷ കുമാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

സിപ്പി ക്രീയേറ്റീവ് വര്‍ക്സിന്റെ ബാനറില്‍ സുബാഷ് സിപ്പി ആണ് ചിത്രം നിര്‍മിക്കുന്നത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. ശ്രീറാം പാലക്കാട്, മിഥുന്‍ ജയരാജ്, വി.ടി.മുരളി, മഹാദേവന്‍, ഉദയ് രാമചന്ദ്രന്‍, ഹരിത ഹരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

24 Kerala

Total
0
Shares

About admin