Don't Miss

നസ്രിയയുടെ തിരിച്ചുവരവ്; ‘കൂടെ’യിലെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്‌

പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവര്‍ ഒന്നിക്കുന്ന അഞ്ജലി മേനോന്‍ ചിത്രം കൂടെയിലെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവന്നു. നസ്രിയയാണ് ടീസറിലുള്ളത്.

2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വതി, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. ഒരു സഹോദരനായും കാമുകനായുമുള്ള ഈ കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിതഘട്ടങ്ങളാണ് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

ടു കണ്ട്രീസിനു ശേഷം രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രമാണിത്. പറവയുടെ ഛായാഗ്രഹണം നിര്‍വഹിച്ച ലിറ്റില്‍ സ്വയമ്പാണ് ഈ അഞ്ജലി ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രന്‍. ഒപ്പം ബോളിവുഡില്‍ നിന്നുള്ള രഘു ദീക്ഷിതും പാട്ടൊരുക്കുന്നുണ്ട്. ചിത്രം ജൂലൈ 6ന് റിലീസ് ചെയ്യും.

 

 

 

24Kerala

Total
0
Shares

About admin