Don't Miss

പ്രശ്നങ്ങൾ പരിഹരിച്ചു ! മമ്മൂക്ക വീണ്ടും എത്തും കോട്ടയം കുഞ്ഞച്ചനായി തന്നെ

ആരാധകരെ ഏറെ ആവേശത്തിൽ ആഴ്ത്തിയാണ് കഴിഞ്ഞ ദിവസം കോട്ടയം കുഞ്ഞച്ചൻ 2 വിജയ് ബാബു പ്രഖ്യാപിച്ചത്.മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഈ വർഷം അവസാനം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

എന്നാൽ ചിത്രത്തിനെതിരെ കോട്ടയം കുഞ്ഞച്ചന്റെ അണിയറ പ്രവർത്തകർ രംഗത്ത് എത്തിയിരിന്നു.അനുമതി തേടാതെയാണ് പ്രഖ്യാപനം നടത്തിയത് എന്ന് ആദ്യ സംവിധായകൻ റ്റി.എസ്. സുരേഷ്ബാബു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി പകര്‍പ്പകവാശം നല്‍കില്ലെന്ന് ആദ്യ നിര്‍മ്മാതാവ് അരോമ മണി പറഞ്ഞു

കോട്ടയം കുഞ്ഞച്ചൻ എന്ന പേരിൽ പുതിയ സിനിമ ഇറക്കാൻ നിയമ തടസം ഉണ്ട്. പകർപ്പ് അവകാശം വാങ്ങാതെ ആണ് പ്രഖ്യാപനം നടത്തിയത് എന്നു ആദ്യ പ്രൊഡ്യൂസർ അരോമ മണി പറഞ്ഞു.ഇനിയും ചിത്രത്തിന്റെ പേരും പോസ്റ്ററും ഉപയോഗിക്കുക ആണെങ്കിൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
അതൊട് കൂടി ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.കോട്ടയം പശ്ചാത്തലത്തിൽ മറ്റൊരു കഥ പറയും എന്നൊക്കെ വാർത്തകൾ വന്നുതുടങ്ങി സോഷ്യൽ മീഡിയയിൽ.ഇപ്പോൾ ഇതാ അതിനൊരു ഔദ്യോഗിക തീരുമാനം വന്നിരിക്കുകയാണ്. കോട്ടയം കുഞ്ഞച്ചൻ വരും.നിർമാതാവ് വിജയ് ബാബു തന്നെയാണ് ഫേസ്‍ബുക്കിൽ കൂടി വാർത്ത പുറത്ത് വിട്ടത്.

Total
0
Shares

About admin