Don't Miss

കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം ഉപേക്ഷിച്ചു

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പകര്‍പ്പവകാശ തര്‍ക്കത്തില്‍ കുടുങ്ങി ഉപേക്ഷിച്ചു. കോട്ടയം കുഞ്ഞച്ചന്റെ സംവിധായകന്‍ സുരേഷ് ബാബുവും നിര്‍മ്മാതാവ് അരോമ മണിയും രംഗത്ത് വന്നതിനെ തുടര്‍ന്നാണ് സിനിമ ഉപേക്ഷിച്ചത്. സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കാന്‍ ആവശ്യമായ റൈറ്റ്‌സ് നിയമപരമായ തങ്ങളില്‍ നിന്ന് വാങ്ങിയിട്ടില്ലെന്ന് കോട്ടയം കുഞ്ഞച്ചന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.പഴയ സനിമയുടെ പേരും പോസ്റ്ററുകളും രണ്ടാം ഭാഗത്തിനായി ഉപയോഗിച്ചതിനെ നിയമപരമായി നേരിടുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കോട്ടയം ചെല്ലപ്പനെന്നോ കോട്ടയം കുഞ്ഞപ്പനെന്നോ മറ്റ് പേരോ ഉപയോഗിച്ച് സിനിമ ചെയ്‌തോളു എന്നായിരുന്നു സംവിധായകന്‍ സുരേഷ് ബാബുവിന്റെ പ്രതികരണം. വിജയ് ബാബുവോ മിഥുന്‍ മാനുവലോ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തങ്ങളെ സമീപിച്ചില്ലെന്നും മമ്മൂട്ടിയെ ഇവര്‍ തെറ്റുദ്ധരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം ഉപേക്ഷിക്കുന്നതായി നിര്‍മ്മാതാവ് വിജയ്ബാബു പറഞ്ഞു. കോട്ടയം പശ്ചാത്തലമായുള്ള കഥാപാത്രമായി മമ്മൂട്ടി അവതരിപ്പിക്കുന്ന മറ്റൊരു സിനിമ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ടി.എസ്. സുരേഷ് ബാബു ഒരുക്കിയ ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് പ്രഖ്യാപനം വലിയ ആവേശത്തോടുകൂടിയാണ് സോഷ്യല്‍ മീഡിയയും സിനിമാ പ്രവര്‍ത്തകരും ഏറ്റെടുത്തത്. അതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രൊജക്ട് തന്നെ ഇല്ലാതായിരിക്കുന്നത്.

Total
0
Shares

About admin