Don't Miss

ഇനി അലക്സാണ്ടർ; കുറുപ്പിന് രണ്ടാം ഭാഗമെന്ന സൂചന നൽകി അണിയറപ്രവർത്തകർ

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥപറഞ്ഞ കുറുപ്പിന് രണ്ടാം ഭാഗം വരുമെന്ന സൂചന നല്‍കി അണിയറപ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി ‘അലക്‌സാണ്ടറിന്റെ ഉയര്‍ച്ച’ എന്ന ടൈറ്റിലില്‍ ഒരു ക്യാരക്റ്റര്‍ മോഷന്‍ പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയറ്റുകളില്‍ എത്തിയ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാനാണ് കുറുപ്പായി എത്തിയത്. സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ പൂര്‍ണമായി അഭ്രപാളിയിലെത്തിക്കുന്ന രീതിയായിരുന്നില്ല സംവിധായകന്‍ സ്വീകരിച്ചത്. ചില ഏടുകളെ ഏടുകളെ ഭാവനാത്മകമായാണ് സംവിധായകന്‍ സമീപിച്ചത്. നാട്ടില്‍ നില്‍ക്കാനാവാത്ത സാഹചര്യത്തില്‍ നാടുവിട്ട് വിദേശത്തേക്ക് പോകുന്ന കുറുപ്പിനെ അവസാനം ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലാണ് സംവിധായകന്‍ ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡില്‍ അവതരിപ്പിച്ചത്. ഒരു രണ്ടാംഭാഗത്തിന്റെ സാധ്യതകളെ സൂചിപ്പിക്കുന്നതായിരുന്നു ഈ ടെയ്ല്‍ എന്‍ഡ്. ‘അലക്‌സാണ്ടര്‍’ എന്ന വ്യാജപേരിലാണ് കുറുപ്പ് അവിടെ കഴിയുന്നത് എന്നും ചിത്രം പറഞ്ഞിരുന്നു.

Total
0
Shares

About Newsdesk