Don't Miss

മോഹന്‍ലാന് നന്ദി അറിയിച്ച് ജയറാം

ജയറാമിനെ നായകനാക്കി സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആകാശമിഠായിയുടെ മോഷന്‍ പോസ്റ്ററില്‍ ലാലേട്ടന്‍ ശബ്ദം നല്‍കിയതിന് നന്ദിയുമായാണ് ജയറാം എത്തിയിരിക്കുന്നത്. മോഷന്‍ പോസ്റ്ററിന്റെ തുടക്കത്തിലാണ് മോഹന്‍ലാല്‍ ശബ്ദം നല്‍കിയിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിലെ വരികളാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററില്‍ മോഹന്‍ലാല്‍ തന്റെ ശബ്ദം നല്‍കിയത്. ബഷീറിന്റെ വാക്യം തീരുന്നിടത്താണ് ചിത്രത്തിന്റെ ടൈറ്റില്‍ ദൃശ്യമാകുന്നത്.

മോഹന്‍ലാന്നന്ദി പറയുന്ന ജയറാമിന്റെ വാക്കുകളിലേക്ക്

 

മോഷന്‍ ടൈറ്റില്‍ ഇത്രയും ഹിറ്റാവാന്‍ കാരണം അതിന് പിന്നിലെ മാസ്മരിക ശബ്ദമാണ്. അത് മാത്രമല്ല. മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാലാണ് അതിന് ശബ്ദം നല്‍കിയത്. ആകാശമിഠായിയുടെ ക്രൂ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. താങ്ക്യു ലാലേട്ടാ….താങ്ക്യു സോ മച്ച്. ആ മാജിക്കല്‍ വോയിസിന്.’
മോഷന്‍ പോസ്റ്ററിലുള്ള മോഹന്‍ലാലിന്റെ ശബ്ദം

സമുദ്രക്കനി തമിഴില്‍ സംവിധാനം ചെയ്ത അപ്പ എന്ന ചിത്രത്തിന്റെ റീമേക്കാണ് ആകാശമിഠായി. മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സമുദ്രക്കനിയുടെ ആദ്യ ചിത്രമാണിത്. അപ്പയില്‍ സമുദ്രക്കനി ചെയ്ത വേഷം ആകാശമിഠായിയില്‍ ജയറാമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ജയറാമിന്റെ നായികയായി വരലക്ഷ്മി ശരത്കുമാറാണ് എത്തുന്നത്. ഇനിയ, നന്ദന, ഇര്‍ഷാദ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

Total
0
Shares

About admin