Don't Miss

ഇനി “ലെന “ഇല്ല; പേര്മാറ്റി പ്രീയ താരം;

പേരിൻ്റെ ഭാഗ്യക്കേട് മാറ്റാനായി പേര് മാറ്റി ഭാഗ്യം പരീക്ഷിക്കുന്നവര്‍ സിനിമാരംഗത്ത് പുതുമയല്ല.!നടന്മാർ മാത്രമല്ല നടിമാരും ഇങ്ങനെ സ്വന്തം ഭാഗ്യം പരീക്ഷിക്കാറുണ്ട്.

വ്യത്യസ്ഥ രീതികളിൽ ആണ് പലരും പേരിൽ മാറ്റങ്ങൾ വരുത്തുന്നത്. ചിലർ ഇംഗ്ലിഷ് അക്ഷരങ്ങളില്‍ മാറ്റംവരുത്തുപോള്‍ മറ്റുചിലര്‍ സ്വന്തം പേരുതന്നെ മാറ്റുന്നു.

സംഖ്യാ ശാസ്ത്ര പഠനം പിന്തുടര്‍ന്നാണ് പലരും ഭാഗ്യം തേടി സ്വന്തം പേര് മാറ്റുന്നത്.

തമിഴിലും ഹിന്ദിയിലും താരങ്ങള്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് പുറകെ പോവുന്നത് പൊതുവെ സ്ഥിരം കാഴ്ചയാണ്. എന്നാൽ മലയാള സിനിമ രംഗവും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ലന്നതാണ് വാസ്തവം

പ്രസിദ്ധ സംവിധായകന്‍ ജോഷിയും നടന്‍ ദിലീപും ഒക്കെ ഇത്തരത്തില്‍ ഭാഗ്യപരീക്ഷണത്തിന് വേണ്ടി പേരില്‍ മാറ്റം വരുത്തിയവരാണ്.

തന്റെ പേരിനൊപ്പം ഒരു Y കൂടി കൂട്ടിച്ചേര്‍ത്താണ് ജോഷി പേര് പരിഷ്‌കരിച്ചതെങ്കിൽ നടന്‍ ദിലീപ് ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്ന് സ്പെല്ലിംഗ് കൂട്ടിച്ചേർത്താണ് സ്വന്തം പേരിൽ മാറ്റം വരുത്തിയത്.അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരിൽ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു.

ഇപ്പോഴിതാ മലയാള സിനിമ രംഗത്ത് നിന്ന് മറ്റൊരു താരം കൂടി പേര് മാറ്റി രംഗത്ത് എത്തിയിരിക്കുന്നു.
നടി ലെനയാണ് ഇപ്പോൾ സ്വന്തം പേര് പരിഷ്കരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

തൻ്റെ സിനിമയിലും ജീവിതത്തിലും കൂടുതല്‍ മികവിന് വേണ്ടിയാണ് പേര് പരിഷ്‌കരിച്ചതെന്നാണ് ലെന വ്യക്തമാക്കിയത്.

സ്വന്തം പേരിന്റെ ഇംഗ്‌ളിഷ് അക്ഷരങ്ങളിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലീഷില്‍ ഒരു ‘എ'(A) കൂടി ചേര്‍ത്താണ് ലെന പേര് പരിഷ്‌കരിച്ചത്.

ലെനാസ് മാഗസിന്‍ എന്ന പേരിലാണ് നടി ഇന്‍സ്റ്റാഗ്രാം പേജിന് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പേരിലേക്ക് ഒരു എ കൂടി ചേര്‍ത്ത് താനൊരു മാറ്റം വരുത്തി എന്ന് പറഞ്ഞാണ് ലെന വന്നിരിക്കുന്നത്.

‘എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഞാന്‍ എന്റെ പേരിന്റെ സെപ്ല്‌ലിങ് ‘Lena എന്നത് Lenaa’ എന്നാക്കി… മാറ്റി ” എന്നുമാണ് നടി പറഞ്ഞത്.

ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്‌പെല്ലിങ് മാറ്റിയതെന്നാണ് ലെന വ്യക്തമാക്കിയത്. തൻ്റെ പേര് മാറ്റം താരം തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്..

Total
0
Shares

About P R