Don't Miss

ലിജോ ജോസ് പെല്ലിശേരിയുടെ അടുത്ത ഇതിഹാസം – ഈ.മ.യൗ

ആമേൻ ഡബിൾ ബാരൽ അങ്കമാലി ഡിയറിസ് എന്നി ഇതിഹാസ ചിത്രങ്ങൾക്ക് ശേഷം ചെയുന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തു വിട്ടു.ഈ മ യൗ എന്ന പേരുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണ്.ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ , വിനായകൻ എന്നി മൂന്ന് പേർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ നിർമിക്കുന്നത് രാജേഷ് ജോർജ് കുളങ്ങരയാണ്.


വ്യത്യസ്തതകൾ മാത്രം പരീക്ഷിക്കുന്ന  പെല്ലിശ്ശേരിയുടെ ഈ ശ്രമവും വളരെ അമ്പരപ്പിക്കുന്നതും ആംഗ്ലേഷ്യപെടുത്തുന്നതുമായ ഒരു ഉഗ്രൻ ഫാസ്റ്റ് ലുക്ക് ആണ് പുറത്തു വിട്ടത്.തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കൂടിയാണ് ഈ കാര്യം അറിയിച്ചത്.കൊച്ചിയിലെ ഒരു കടലോര ഗ്രാമം പശ്ചാത്തലമാക്കിയാണ് ഈ മ യൗ.  ഒരു തീരദേശ ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയിലൂടെ പറയുന്നത്

പി ടി മാത്യൂസ് എന്ന തിരക്കഥാകൃത്തിന്റെ തൂലികയിൽ നിന്നും വന്ന ഈ ആശയം മലയാളത്തിലെ ഇതിഹാസ ചിത്രങ്ങളിൽ ഒന്നാകാൻ സാധ്യതയുണ്ട്.ഷൈജു ഖാലിതാണ് ചിതത്തിന്റെ ക്യാമറ ചെയുന്നത്.ആമേൻ എന്ന ക്രിസ്ത്യൻ പശ്ചാത്തലത്തിൽ വന്ന സിനിമക്ക് തികച്ചും വിപരീതമായിട്ടറിക്കണം ഈ സിനിമ.

Total
0
Shares

About admin