കംപാര്‍ട്ട്മെന്റിന് ശേഷം സലീംകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുത്ത ജൂതന്. ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് ലാല്‍ജോസ്. എല്‍ജെ ഫിലിംസാണ് ചിത്രത്തിന്റെ വിതരണമെന്ന് ലാല്‍ജോസ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.ഓഫ് ബീറ്റ് വിഭാഗത്തിലുള്ള ചിത്രത്തിലെ നാല് കാലഘട്ടങ്ങളിലായി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സലീംകുമാര്‍ തന്നെയാണ്.
ഇന്ത്യയിലേക്ക് കച്ചവടത്തിനെത്തിയ ജൂതന്മാരുടെ പിന്തലമുറക്കാരായി മാളയില്‍ അവശേഷിച്ചിരുന്ന ജൂതക്കൂട്ടത്തിന്റെ കഥയും ജീവിതവുമാണ് ചിത്രം പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിപ്പോയ ജൂതന്മാരോട് വാഗ്ദത്ത ഭൂമിയിലേക്ക് മടങ്ങി വരാനുള്ള അറിയിപ്പ് ലഭിച്ചതിന് പിന്നാലെ ഇവിടുത്തെ ജൂതന്മാരെല്ലാം വീടും സ്വത്തുമെല്ലാം ഉപേക്ഷിച്ച് ഇസ്രായേലിലേക്ക് കപ്പല്‍ കയറിയപ്പോള്‍, പല കാരണങ്ങള്‍ കൊണ്ട് മാളയില്‍ ഒറ്റപ്പെട്ട് പോകുന്ന ആരോണ്‍ ഇല്യാഹു ജൂതന്റെ കഥയാണിത്.
സലിംകുമാറിനു പുറമേ രമേഷ് പിഷാരടി, സുബീഷ് സുധി, ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സലിംകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.