Don't Miss

പുലര്‍ച്ചെ കവരത്തി ദ്വീപിന് സമീപം കടലിൽ ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് കവരത്തിയില്‍ പൂര്‍ത്തിയായി. ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പൃഥ്വിരാജ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായാണ് ലൂസിഫര്‍ ഒരുക്കുന്നത്. ഒടിയന്‍ എന്ന ചിത്രത്തേക്കാള്‍ ബഡ്ജറ്റില്‍ ആണ് ലൂസിഫര്‍ ഒരുങ്ങുന്നത് എന്നാണ് സൂചന.

മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്നാണ് ഒരു പൊളിറ്റിക്കല്‍ ത്രില്ലെര്‍ ആയി ഒരുക്കുന്ന ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്.

കവരത്തി ദ്വീപിന് സമീപം കടലിൽ വെച്ച് പുലർച്ചെ 4.30ന് ആയിരുന്നു ഫൈനൽ ഷോട്ട് എടുത്തത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് നായിക. ടോവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ്‌, കലാഭവന്‍ ഷാജോണ്‍, സാനിയ അയ്യപ്പന്‍, നൈല ഉഷ, നന്ദു, സുനില്‍ സുഖദ, ബാല, വിജയ രാഘവന്‍, സായ് കുമാര്‍, ബാബുരാജ്, ജോയ് മാത്യ, ശിവജി ഗുരുവായൂര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഫാസില്‍ ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തുന്നു.മുംബൈ. ലക്ഷദ്വീപ്, തിരുവനന്തപുരം, കൊച്ചി, റഷ്യ എന്നിവിടങ്ങളില്‍ ആയാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ലൂസിഫര്‍ റിലീസ് ചെയ്യാന്‍ ആണ് പ്ലാന്‍.

Total
0
Shares

About admin