Don't Miss

ഇനി കാഴ്ചക്കപ്പുറം നേരിട്ട് അനുഭവിക്കാൻ റെഡിയാകൂ; 4DX തിയേറ്റർ കൊച്ചിയിൽ;

സിനിമാസ്വാദനത്തിൻ്റെ ഏറ്റവും മികച്ച തലത്തിലെത്തിക്കുന്ന 4DX സാങ്കേതിക വിദ്യ ഇനി കൊച്ചിയിലും.

സംസ്ഥാനത്തെ ആദ്യ 4ഡിഎക്‌സ് സിനിമാ തിയേറ്റര്‍, കൊച്ചി  ലുലുമാളിലെ പിവിആറിൽ സിനിമാസ് ആണ് സിനിമാപ്രേമികൾക്കായി  ഒരുക്കിയിരിക്കുന്നത്.

പ്രത്യേകം രൂപകൽപ്പന ചെയ്‌ത 116 മോഷൻ സീറ്റുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. വെറും കാഴ്ചയ്ക്ക് അപ്പുറം ആസ്വാദകർക്ക് സിനിമ ഒരു മാസ്മരികമായ അനുഭവമാക്കി മാറ്റുകയാണ് 4ഡിഎക്‌സ് ചെയ്യുന്നത്.

സ്‌ക്രീനിലെ കാഴ്ചകൾ യഥാർത്ഥമാണെന്ന പോലെ പ്രേക്ഷകനും അനുഭവിക്കാനും ആസ്വദിക്കാനും ആവുമെന്നതാണ് പ്രധാന സവിശേഷത

കാറ്റ്, മൂടൽമഞ്ഞ്, മിന്നൽ, വെള്ളം, മഴ, മണം എന്നിവയെല്ലാം ഇത്തരത്തിൽ കൺമുന്നിലെന്ന പോലെ പ്രേക്ഷകന് നേരിട്ട് അനുഭവിക്കാം.

പ്രത്യേക ഇഫക്റ്റുകളും ഹൈടെക് മോഷൻ സീറ്റുകളുമാണ് ഇതിനു സഹായിക്കുന്നത്.

ചുരുക്കത്തിൽ, പ്രേക്ഷകർക്ക് സമാനതകളില്ലാത്ത സിനിമാനുഭവമാണ് 4ഡിഎക്‌സ് സമ്മാനിക്കുന്നത്.

4Dx ല്‍ പ്രദർശിപ്പിക്കുന്ന സിനിമകള്‍ക്ക് ഇടവേളകൾ ഉണ്ടാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

അതുപോലെതന്നെ 4 വയസ്സില്‍ താഴെയുള്ള കുട്ടികൾക്കും, ഗർഭിണികൾ, ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ, മോഷൻ സിക്ക്നെസ്സ് ഉള്ളവർ, മറ്റ് ശാരീരിക അവശതകളുള്ളവർ തുടങ്ങിയവർക്കും 4DX ൽ പ്രവേശനം ഉണ്ടായിരിക്കില്ല.

425 രൂപയാണ് PVR ലെ 4DX തിയേറ്ററിലെ ടിക്കറ്റ് ചാർജ്ജ്.

അതേ സമയം മുംബൈ, ബാംഗ്ലൂർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ മാത്രം അനുഭവിച്ചറിയാൻ സാധിച്ചിരുന്ന 4ഡിഎക്സ് കാഴ്ചാനുഭവം കേരളത്തിലുമെത്തുന്ന സന്തോഷത്തിലാണ് സിനിമാപ്രേക്ഷകർ.

Total
0
Shares

About P R