ധനുഷിന്റെ ഏറ്റവും വലിയ ജനപ്രിയ കഥാപാത്രങ്ങളിൽ ഒന്നായ മാരിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. മാരി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ സെപ്റ്റംബർ മാസം ഷൂട്ടിംഗ് തുടങ്ങും എന്നാണ് റിപ്പോർട്ട് .എന്നാൽ മാരി എന്ന കഥാപാത്രത്തിന് കിട്ടിയ വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ അടുത്ത ഭാഗം റിലീസ് ചെയ്യുവാൻ തങ്ങളെ പ്രേരിപ്പിച്ചത് എന്ന് നിർമാതാക്കൾ പറഞ്ഞു.ധനുഷിന്റെ ഈ വർഷത്തെ രണ്ടാമത്തെ രണ്ടാംഭാഗ ചിത്രമാണ് മാരി 2. നേരത്തെ ധനുഷിന്റെ മറ്റൊരു ഹിറ്റ് ചിത്രമായ വി ഐ പി യുടെ രണ്ടാം ഭാഗവും ഒരുങ്ങിയിരുന്നു. ഈ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.