മലയാളത്തിന്റെ എക്കാലത്തെയും പ്രേക്ഷക പ്രീതി നേടിയ ചിത്രമായ മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കിൽ എത്തുന്ന വിവരം എല്ലാവരും അറിഞ്ഞിരുന്നതാണ്. ഇപ്പോൾ മഹേഷ് ഭാവന ആയി അഭിനയിക്കുന്ന ഉദയനിധി സ്റ്റാൻലിയുടെ മഹേഷ് ഭാവനയായിട്ടുള്ള ലുക്ക് ഇപ്പോൾ വൈറൽലായി കഴിഞ്ഞു.
മലയാളത്തിലെ പ്രശസ്ത ഡയറക്ടർ പ്രിയദർശൻ ഒരുക്കുന്ന ഈ ചിത്രം പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എന്നാൽ ഒരു വിഭാഗം ആളുകൾ തമിഴിലെ മഹേഷിന് മലയാളത്തിലെ മഹേഷിന്റെയത്രേം എത്താൻ സാധിക്കില്ല എന്ന വിചാരണയും നിൽക്കുന്നു.
അപർണ്ണ ബാലമുരളിയുടെ കഥാപാത്രമായി നമിത പ്രമോദ് എത്തും. നടൻ സുജിത് കുമാറിൻറെ ശ്രദ്ധേയമായ വേഷമായിരുന്നു ജിംസന്റെ കഥാപാത്രം. ഈ കഥാപാത്രം തമിഴിൽ അവതരിപ്പിക്കുന്നത് സുജിത് തന്നെയാണ്
ചിത്രത്തിന്റെ ഷൂട്ടിംഗ് അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.