Don't Miss

മലയാള സിനിമാനടന്മാരുടെ വിദ്യാഭ്യാസം

മോഹൻലാൽ

മലയാളസിനിമയുടെ സുൽത്താനായ ശ്രീ മോഹൻലാലിന്റെ തന്നെ വിദ്യാഭ്യാസത്തെകുറിച്ചു ആദ്യം അറിയാം.
തിരുവനന്തപുരത് ജനിച്ചുവളർന്ന മോഹൻലാൽ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മഹാത്മാ ഗാന്ധി കോളേജിൽ നിന്നും ബി.കോം പൂർത്തിയാക്കി.

മമ്മൂട്ടി

പ്രാഥമിക വിദ്യാഭ്യാസം കോട്ടയത്തെ കുലശേഖരമംഗലത്തുനിന്നും പൂർത്തിയാക്കിയശേഷം കുടുംബസമേതം എറണാകുളത്തു സ്ഥിരതാമസമാക്കിയ ശ്രീ മമ്മൂട്ടിയുടെ സ്കൂൾജീവിതം എറണാകുളത്തു തന്നെയായിരുന്നു. തേവരയിലെ സേക്രഡ് ഹാർട്ട് കോളേജിൽ നിന്നും പ്രീ ഡിഗ്രി പൂർത്തിയാക്കിയശേഷം എറണാകുളത്തു മഹാരാജാസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയായി. അതിനുശേഷം എറണാകുളതെ ഗവണ്മെന്റ് ലോ കോളേജിൽ നിന്നും എൽ എൽ ബി പൂർത്തിയാക്കിയ മമ്മൂട്ടി തേവാരയിൽ രണ്ടു വർഷം ലായർ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു.

സുരേഷ് ഗോപി

രാജ്യസഭാ എം പി ആയ ശ്രീ സുരേഷ് ഗോപി തന്റെ പ്രാഥമിക വിദ്യാഭാസം ഇൻഫെന്റ് ജീസസ് സ്കൂളിലാണ് പൂർത്തിയാക്കിയത്. ശേഷം കൊല്ലത്തുള്ള ഫാത്തിമ മാതാ കോളേജിൽ നിന്നും സാഹിത്യത്തിൽ എം എ കരസ്ഥമാക്കുകയും ചെയ്തു.

ദിലീപ്

മിമിക്രയിൽ നിന്നും തുടങ്ങി മലയാളസിനിമയുടെ താരമായ ശ്രീ ദിലീപ് പത്താംക്ലാസ് വരെ വി വി ബി എച് എസ് സ്കൂളിൽ പഠിച്ചു. അതിനുശേഷം ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ പ്രീ ഡിഗ്രിക്കു സ്ഥാനം നേടുകയും എറണാകുളത്തെ മഹാരാജാസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടുകയും ചെയിതു.

പൃഥ്വിരാജ്

മലയാളത്തിന്റെ റൊമാന്റിക് താരമായ പൃഥ്വിരാജിന്റെ പ്രാഥമിക സ്കൂൾ ജീവിതം ചെന്നൈയിൽ ആയിരുന്നു. ചെന്നൈയിലെ ടി. നഗർ, ശ്രീന വേളാങ്കണ്ണി സീനിയർ സെക്കണ്ടറി സ്കൂൾ, സെന്റ് ജോസഫ്സ് ബോയ്സ് സ്കൂൾ, കൂനൂർ എന്നിവിടങ്ങളിലാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേരളത്തിലേക്ക് സ്ഥിരതാമസമാക്കിയശേഷം അദ്ദേഹം പത്തനംതിട്ട ജില്ലയിലെ എൻഎസ്എസ് പബ്ലിക് സ്കൂൾ, ചെങ്ങല്ലൂരിലെ സെന്റ് മേരീസ് റെസിഡൻഷ്യൽ സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിൽ പഠനം തുടർന്നു.

അദ്ദേഹതുതിന്റെ ബാക്കി സ്കൂൾ ജീവിതം കണ്ണൂരിലെ സൈനിക് സ്കൂളിലും, തിരുവനന്തപുരതുതുള്ള ഭാരതീയ വിദ്യാഭവനിലുമായി പൂർത്തിയാക്കി.
പൃഥ്വിരാജ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബാച്ചിലർ ബിരുദം നേടിയതു ഓസ്ട്രേലിയയിലെ ടാസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്നാണ്

ജയസൂര്യ

1978 ജനിച്ച ജയസൂര്യയുടെ പ്രാഥമിക വിദ്യാഭ്യാസം ചമ്പക്കരയിലെ സെയിന്റ് ജോർജ് യു പി സ്കൂളിലും തൃപ്പൂണിത്തറയിലെ ഗവണ്മെന്റ് സംസ്കൃത ഹൈ സ്കൂളിലുമായിയാണു പൂർത്തിയാക്കിയത്. സ്കൂൾ ജീവിതത്തിനുശേഷം എറണാകുളത്തുള്ള ഓൾ സെന്റ്സ് കോളേജിൽനിന്നും കോമേഴ്‌സ്ൽ ബിരുദം കരസ്ഥമാക്കിയ ജയസൂര്യ പിന്നീട് സിനിമാരംഗത്തേയ്ക്കു തിരിയുകയായിരുന്നു

ദുൽഖർ സൽമാൻ

DQ എന്നു അറിയപ്പെടുന്ന ദുൽഖർ സൽമാൻ തന്റെ സ്‌കൂൾ ജീവിതം ചെന്നൈയിലാണ് പൂർത്തിയാക്കിയത്. ഉപരിപഠനത്തിനായി യു എസ് -ലേക്ക് പറന്ന ദുൽഖർ സൽമാൻ purdue സർവ്വകലാശാലയിൽനിന്നും ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം കരസ്ഥമാക്കുകയും ചെയ്‌തു. പഠനത്തിനുശേഷം അമേരിക്കയിൽതന്നെ തൊഴിൽ കരസ്ഥമാക്കിയ DQ – വിന്റെ മനസ് പതിയെ പതിയെ സിനിമാരംഗത്തേക്കു തിരിയുകയായിരുന്നു.

ഫഹദ് ഫാസിൽ

19 -താം വയസിൽ സിനിമാരംഗത്തു തന്റേതായ മുദ്ര പതിപ്പിച്ച ഫഹദ് ഫാസിലിന്റെ സ്‌കൂൾ വിദ്യാഭ്യാസം ആലപ്പുഴയിലെ എസ് ഡി വി സെൻട്രൽ സ്കൂളിലും, തിരുവനന്തപുരത്തെ ലൗറൻസ്, ചോയിസ് എന്നീ സ്കൂളുകളിലുമായാണ് പൂർത്തിയാക്കിയത്. ആലപ്പുഴയിലെ സനാതന ധർമ്മ കോളേജിൽനിന്നും ബിരുദം നേടിയ ഫഹദ് ഫാസിൽ ഫ്ലോറിഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിയാമിയിൽ നിന്നും തത്ത്വചിന്തയിൽ മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കുകയാണുണ്ടായത്.

നിവിൻ പോളി

ഫിസാറ്റിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിരുദം കരസ്ഥമാക്കിയ നിവിൻ പോളിയുടെ പ്രാഥമിക വിദ്യാഭ്യാസം കേരളത്തിൽ വച്ചുതന്നെയായിരുന്നു. ക്യാമ്പസ് ഇന്റർവ്യൂയിലുഉടെ ബാംഗ്ലൂരുവിലെ ഇൻഫോസിസിൽ തൊഴിൽ കരസ്ഥമാക്കിയ നിവിൻ പോളി രണ്ടു കൊല്ലം സോഫ്റ്റ്‌വെയർ എഞ്ചിനീറയി സേവനമനുഷ്ഠിച്ചു.

 

Total
0
Shares

About admin