1• വെളിപാടിന്റെ പുസ്തകം
° ആദ്യമായി മോഹൻലാലും ലാൽജോസും ഒന്നിയ്ക്കുന്നു ..മോഹൻലാലിനെ വച്ച് വെറുതെ ഒരു സിനിമ ലാൽജോസ് ചെയ്യുമെന്ന് തോനുന്നില്ല
° മലയാളസിനിമയിൽ മിനിമം ഗ്യാരന്റി ഉള്ള ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് ലാൽജോസ്
° ബെന്നി പി നായരമ്പലം ഒരുപാട് വിജയ സിനിമകൾ എഴുതിയ സ്ക്രിപ്റ്റ് റൈറ്റർ
° ജിമ്മിക്കി കമ്മൽ എന്ന പാട്ട് കൊള്ളാം
2• പറവ
° സഹ സംവിധായകനായി സിനിമയിൽ വന്ന സൗബിൻ ഷാഹിർ വർഷങ്ങൾക്കു ശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ
° തൊട്ടതെല്ലാം തനിത്തങ്കമാക്കിയ അൻവർ റഷീദ് നിർമാണം
° ദുൽക്കർ എന്ന മിനിമം ഗ്യാരന്റി ഉള്ള നടൻ
° ഇറങ്ങിയ 2 പാട്ടുകളും കൊള്ളാവുന്നത്
3• ആദം ജോൺ
° പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന സിനിമ
° ടീസർ മികച്ചത്
° ഈ കാറ്റു വന്ന് കാതിൽ പറഞ്ഞു..എന്ന് തുടങ്ങുന്ന ഗാനവും അതിലെ രംഗങ്ങളും മികച്ച നിലവാരം പുലർത്തുന്നത്
4•ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള
° നിവിൻ പോളി പഴയ ട്രാക്കിലേയ്ക് വരുന്ന ചിത്രം
° ഇന്നിറങ്ങിയ ടീസർ പ്രതീക്ഷ നൽകുന്നു
° നിവിൻ പോളി തന്നെ നിർമ്മിക്കുന്ന ചിത്രം
° ഇതെന്താവോ..എന്ന് തുടങ്ങുന്ന ഗാനവും അതിലെ രംഗങ്ങളും കൊള്ളാം.
5• പുള്ളിക്കാരൻ സ്റ്റാറാ
° ഓണചിത്രങ്ങളിൽ ഏറ്റവും പ്രതീക്ഷ കുറഞ്ഞ ചിത്രം. ഒരു പക്ഷെ അത് തന്നെയാണ് ഈ ചിത്രത്തെ പറ്റിയുള്ള പ്രതീക്ഷയും
° ടീസർ കൊള്ളാവുന്നത്
° ഏറെ കാലങ്ങൾക്കു ശേഷം മമ്മൂട്ടി അദ്ധ്യാപകനാകുന്ന ചിത്രം
നല്ലൊരു ഫീൽ ഗുഡ് കുടുംബ ചിത്രമാകാനുളള സാധ്യതയുണ്ട്
° ഇറങ്ങിയ രണ്ടുപാട്ടുകളും ശരാശരി നിലവാരം പുലർത്തുന്നവ
എന്തൊക്കെയായാലും ട്രയ്ലർ കണ്ടും ഹൈപ് കണ്ടും മോഹിക്കരുതെന്ന് പുതിയ സിനിമാക്കാർ കാണിച്ചു തന്നിട്ടുണ്ട്
ഓണച്ചത്രങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതാകട്ടെ