Don't Miss

അജുവിന്റെ പേജിൽ മമ്മൂട്ടിക്കും സണ്ണിക്കുമെതിരേ സൈബര്‍ ആക്രമണം.

മധുരരാജ സെറ്റിൽ നിന്നുള്ള മമ്മൂട്ടി–സണ്ണി ലിയോൺ ചിത്രത്തിനെതിരെയുള്ള സൈബർ ആക്രമണം തുടരുന്നു. നടൻ അജു വർഗീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ അശ്ലീല കമന്റുകളുടെ പ്രവാഹമായിരുന്നു.

ആക്രമണം രൂക്ഷമായതോടെ അജുവിന് പോസ്റ്റ് പിൻവലിക്കേണ്ടി വന്നു.

‘അക്ക വിത് ഇക്ക’ എന്ന അടിക്കുറിപ്പോടെയാണ് അജു പോസ്റ്റ് പങ്കുവെച്ചത്. പിന്നാലെ മമ്മൂട്ടിയെയും സണ്ണി ലിയോണിനെയും അധിക്ഷേപിക്കുന്ന തരത്തിലും മോർഫ് ചെയ്ത ചിത്രങ്ങളായും കമന്റുകളെത്തി. ഭൂരിഭാഗവും വ്യാജ ഐഡികളിൽ നിന്ന്. ഒരു വിഭാഗം ഫാന്‍സുകാരുടെ മിക്ക കമന്റുകളും സ്ത്രീ വിരുദ്ധവുമായി. തുടർന്നാണ് അജു പോസ്റ്റ് ഡിലീറ്റ് ചെയ്തത്. ഇതേ ക്യാപ്ഷനിൽ ചിത്രം ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട് അജു.

Total
0
Shares

About admin