Don't Miss

”എന്നെ അറിയാത്ത ഒത്തിരി പേർക്ക് യൂസുഫലിയെ അറിയാം…” മമ്മൂട്ടി: വീഡിയോ കാണാം

സംസ്ഥാനത്തെ ജനങ്ങൾ ഇന്നേവരെ അറിഞ്ഞിട്ടില്ലാത്ത ഷോപ്പിംഗ് അനുഭവം ലഭ്യമാക്കിക്കൊണ്ട് പടുകൂറ്റൻ ഷോപ്പിംഗ് കോംപ്ളക്സ് ‘ലുലുമാൾ” തലസ്ഥാനത്ത് ഇന്ന് മിഴിതുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ദിനത്തിൽ യൂസഫ് അലിയുടെ സ്വീകരണം ഏറ്റ് വന്ന മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി പറയുന്നത് ഇങ്ങനെ ”എന്നെ അറിയാത്ത ഒത്തിരി പേർക്ക് യൂസുഫലിയെ അറിയാം…” അദ്ദേഹം തന്നെ ഒരു ‘ബ്രാൻഡ്’ ആണ്.

lulu-mall

രണ്ടായിരം കോടിയോളം രൂപ മുതൽ മുടക്കിൽ 20 ലക്ഷം ചതുരശ്ര അടി വലിപ്പത്തിലുള്ള വമ്പൻ മാളാണ് മൂന്ന് നിലകളിലായി പടർന്ന് പന്തലിച്ച് കിടക്കുന്നത്. ടെക്നോപാർക്കിനെയും വിമാനത്താവളത്തെയും കോവളം ടൂറിസ്റ്റ് കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന കഴക്കൂട്ടം – കോവളം നാലുവരി ബൈപ്പാസ് റോഡിൽ ആക്കുളം പാലത്തിന് തൊട്ടടുത്താണ് മാൾ.

ലുലു മാൾ ഉത്ഘാടന ചടങ്ങിൽ മമ്മൂട്ടി പറയുന്നത്  വീഡിയോ കാണാം

Total
0
Shares

About admin