ആരാധകര്‍ തമ്മില്‍ പലതും പറയുമെങ്കിലും താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഉറ്റ സുഹൃത്തുക്കളാണ്. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തെ ആസ്പദമാക്കി അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയായ ലാല്‍സലാമില്‍ തന്റെ ഇഷ്ട മമ്മൂട്ടി കഥാപാത്രത്തൈ വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രം ഏതാണെന്ന് പെട്ടന്ന് ചോദിച്ചാല്‍ മനസിലേക്ക് വരുന്നത് അമരത്തിലെ കഥാപാത്രമാണെന്ന് മോഹൻലാൽ പറയുന്നു. മോഹന്‍ലാലിന്റെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ട് സംപ്രേഷണം ചെയ്യുന്ന ലാല്‍സലാം എന്ന പരിപാടിയിലാണ് തന്റെ ഇഷ്ടപെട്ട മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത്.

സ്നേഹത്തിന്റെ കഥയായിരുന്നു അമരം. അച്ചൂട്ടി എന്ന അച്ഛനും മുത്ത് എന്ന മകളും തമ്മിലുള്ള സ്നേഹത്തിന്റെ കഥ. സ്നേഹക്കൂടുതല് കൊണ്ടുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് അമരത്തില്‍ ലോഹിതദാസ് സൃഷ്ടിച്ചത്. ചെമ്മീനിന് ശേഷം കടലിരമ്പത്തിന്റെ ആഴമുള്ള ഒരു സിനിമ അമരത്തിലൂടെ മലയാളത്തിന് ലഭിച്ചു. ഭരതനായിരുന്നു സംവിധായകന്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അമരത്തിലെ അച്ചൂട്ടി. 
