മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പിറന്നാളിന്റെ നിറവില്‍. സെപ്റ്റംബര്‍ ഏഴിന് അദ്ദേഹം 66ലേക്ക് കടക്കും. സിനിമാ ചരിത്രത്തില്‍ മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരുപിടി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച മഹാനടന് പിറന്നാള്‍ ആശംസകളുമായി മറ്റ് സിനിമാ താരങ്ങള്‍ മ്യൂസിക് ആല്‍ബം പുറത്തിറക്കി.
ഇന്നോളം അഭിനയിച്ച എല്ലാ മികച്ച കഥാപാത്രങ്ങളെയും കോര്‍ത്തിണക്കി മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഫാന്‍സിന്റെ വക കിടിലന്‍ പിറന്നാള്‍ സമ്മാനം,മ്യൂസിക്കൽ ട്രിപ്റെ ആണ് മമ്മൂട്ടിയ്ക്ക് ഫാൻസ് പിറന്നാൾ സമ്മാനമായി നൽകിയത് .കീർത്തി രാജൻന്റെ വരികൾക്ക് വിധു പ്രതാപ് ആണ് ഗാനം ആലപിച്ചിരിക്കുന്നത് സംഗിതം രഞ്ജിത് പി ജോർജ് എഡിറ്റിംഗ് അമൽ
കെ എബ്രഹാം നിർമാണം മമ്മൂട്ടി ഫാൻസ് & വെൽഫെറെ അസോസിയേഷൻ ഇന്റർനാഷണൽ കോട്ടയം
കോട്ടയത്ത് ജനിച്ച് അഭിഭാഷകനായതിനുശേഷം എണ്‍പതുകളുടെ തുടക്കത്തിലാണ് മലയാള ചലച്ചിത്രരംഗത്ത് മമ്മൂട്ടി ശ്രദ്ധേയനായത്. 1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകളില്‍ തുടങ്ങിയ യാത്ര ഉട്യോപ്യയിലെ രാജാവില്‍ എത്തി നില്ക്കുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയ നടനാണ് മമ്മൂട്ടി. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, എട്ട് തവണ ഫിലിംഫെയര്‍ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1988-ല്‍ ഭാരതസര്‍ക്കാര്‍ ഇദ്ദേഹത്തിന് പത്മശ്രീ നല്കി ആദരിച്ചു.