Don't Miss

‘അബ്രഹാ’മിന്‍റെ വിജയം ആഘോഷിച്ച് മമ്മൂട്ടി

ഗ്രേറ്റ് ഫാദറിന് ശേഷി വൻ ഹൈപ്പോടെ കൂടി കേരളക്കരയിൽ പ്രദർശനത്തിനെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ‘അബ്രഹാമിന്റെ സന്തതികൾ’.  അബ്രഹാമിന്‍റെ സന്തതികളുടെ വിജയം മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ച് മമ്മൂട്ടി. എറണാകുളം പനമ്പിള്ളി നഗര്‍ അവന്യൂ സെന്‍ററില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ ഷാജി പാടൂര്‍, രചന നിര്‍വ്വഹിച്ച ഹനീഫ് അദേനി, വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച കനിഹ, സുരേഷ് കൃഷ്ണ, സിദ്ദിഖ് എന്നിവര്‍ക്കൊപ്പം മറ്റ് അണിയറപ്രവര്‍ത്തകരും ചടങ്ങിനെത്തിയിരുന്നു. മമ്മൂട്ടി കേക്ക് മുറിച്ച് വിജയം പങ്കിട്ടു.

ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോബി ജോർജാണ്. 10 വർഷം മമ്മൂട്ടി ഡേറ്റ് നൽകിയ സംവിധായകനാണ് ഷാജി പടൂർ എന്നാൽ വർഷങ്ങളോളം നല്ലൊരു തിരക്കഥക്ക് വേണ്ടി അദ്ദേഹം കാത്തിരിക്കുകയുണ്ടായി അവസാനം വിജയം കണ്ടെത്തി. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനി തന്നെയാണ് ചിത്രത്തിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നത്. ഗ്രേറ്റ് ഫാദറിന് ശേഷം മറ്റൊരു സ്റ്റൈലിഷ് കഥാപാത്രത്തെയും കഥാന്തരീക്ഷവും അദ്ദേഹത്തിന് അബ്രഹാമിന്റെ സന്തതികളിൽ സൃഷ്ട്ടിക്കാൻ സാധിച്ചു.

കേരളത്തിലെ എല്ലാ തീയറ്ററുകളിലും മമ്മൂട്ടി ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്. പല തീയറ്ററുകളിലും രാത്രി എക്സ്ട്രാ ഷോകളും കളിക്കുന്നുണ്ട്. 136 തീയറ്ററുകളിലാണ് ആദ്യ ദിനം ചിത്രം പ്രദർശനത്തിനെത്തിയത് എന്നാൽ രണ്ടാം ദിവസം തന്നെ സ്ക്രീൻ വർദ്ധനവും ഉണ്ടായിരുന്നു.

 

Total
0
Shares

About admin